കടവല്ലൂര്‍ പഞ്ചായത്തില്‍ വോട്ടിംഗ് സമാധാനപരമായി തുടരുന്നു

കടവല്ലൂര്‍ പഞ്ചായത്തില്‍ വോട്ടിംഗ് സമാധാനപരമായി തുടരുന്നു. എവിടെയും അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പഞ്ചായത്തില്‍ 17 പോളിംഗ് സ്റ്റേഷനുകളിലായി 44 ബൂത്തുകളിലാണ് പോളിംഗ് പുരോഗമിക്കുന്നത്. ഒരോ ബൂത്തുകളിലും ഹരിതചട്ടം കൃത്യമായി പാലിക്കുന്നുണ്ട്. ബൂത്തുകളില്‍ വോട്ടിംഗിനെത്തുന്നവര്‍ക്ക് കുടിവെള്ളമടക്കം എല്ലാ ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഒരേ സമയം മൂന്ന് വോട്ടുകള്‍ രേഖപ്പെടുക്കുന്നതിനാല്‍ ക്യൂ മന്ദഗതിയിലാണ് നിങ്ങുന്നത്. ഏറ്റവുമധികം ബുത്തുകള്‍ ഉള്ള കൊരിട്ടക്കര സ്‌കൂളിലാണ് വോട്ടര്‍മാരുടെ നീണ്ട നിരയും തിരക്കുമുണ്ടായത്. 5, 6, 7 വാര്‍ഡുകളില്‍ നിന്നായി 6 ബൂത്തുകളാണ് സ്‌കൂളില്‍ സജ്ജീകരിച്ചിട്ടുള്ളത്. മറ്റു ബുത്തുകളിലെല്ലാം താരുതമ്യേന തിരക്ക് കുറവാണ്. ഇതുവരെയും എവിടെയും സാങ്കേതിക തകരാറോ മറ്റു പ്രശ്നങ്ങളോ കടവല്ലൂരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ADVERTISEMENT