കുന്നംകുളം നഗരസഭയിലെ 39 പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകള്‍ കുന്നംകുളം നഗരസഭ ടൗണ്‍ഹാളിലെ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റി. ഇന്നലെ പോളിംഗ് അവസാനിച്ച ശേഷം രാത്രി 7 മണിയോടെ കുന്നംകുളം മേഖലയിലെ എല്ലാ ബൂത്തുകളിലെയും പോളിംഗ് പര്യവസാനിച്ചു. 9 മണിക്ക് 39 ബൂത്തുകളിലെയും വോട്ടിംഗ് മെഷീനുകള്‍ ടൗണ്‍ഹാളില്‍ എത്തി. ഒന്നു മുതല്‍ 20 വരെയുള്ള ബൂത്തുകളിലെ മെഷീനുകളും 21 മുതല്‍ 39 വരെയുള്ള ബൂത്തുകളിലെ മെഷീനുകളുമാണ് ഇരു മുറികളിലാക്കി സൂക്ഷിച്ചിരിക്കുന്നത്. പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ് സ്‌ട്രോങ്ങ് റൂമുകള്‍. നാളെയാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. അതുവരെ പോലീസിന്റെ കാവലിലാണ് സ്‌ട്രോങ്ങ് റൂമും പരിസരവും.



