മണലൂരിലെ കര്‍ഷക സംഘം നേതാവ് വി.ആര് പുഷ്ക്കരന്റെ അനുസ്മരണം സംഘടിപ്പിച്ചു.സിപിഐ (എം) എളവള്ളി ലോക്കല്‍ കമ്മറ്റി അംഗവും പറയ്ക്കാട് ബ്രാഞ്ച് സെക്രട്ടറിയും കര്‍ഷക സംഘം നേതാവുമായിരുന്ന വി.ആര് പുഷ്ക്കരന്റെ 4-ാമത് ചരമ വാര്‍ഷികദിനാചരണം സി.പി.ഐ.എം. എളവള്ളി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു പറയ്ക്കാട് വെച്ച് നടന്ന അനുസ്മരണ ചടങ്ങ് മണലൂര്‍ ഏരിയ സെക്രട്ടറി പി.എ രമേശന് ഉദ്ഘാടനം ചെയ്തു. എളവള്ളി ലോക്കല്‍ സെക്രട്ടറി പി.എ ഷൈന്‍ അദ്ധ്യക്ഷനായി.പി ജി സുബിദാസ്, കെ.എം പരമേശ്വരന്, കെ.പി രാജു, ടി.കെ സംജിത്ത് ടി.ഡി സുനില്‍,വി.എ പ്രമോദ്, ശ്രീകുമാര്‍ വാക, പി.കെ ശിവദാസന്‍ സനില്‍ കുന്നത്തുള്ളി എന്നിവര്‍ സംസാരിച്ചു പുഷ്ക്കരന്റെ കുടുംബാംഗങ്ങളും അനുസ്മരണ ചടങ്ങില്‍ സംബന്ധിച്ചു.



