കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷനില്‍ എട്ടാം റാങ്ക് നേടിയ പെരുമ്പിലാവ് പൊറവൂര്‍, വാരിക്കുന്നത്ത് ഷെഫീഖ് – ഹസീന ദമ്പതികളുടെ മകള്‍ വി എസ് തസ്ലിനെ കോണ്‍ഗ്രസ് കടവല്ലൂര്‍, പൊറവൂര്‍ വാര്‍ഡ് കമ്മിറ്റി അനുമോദിച്ചു. കെപിസിസി മെമ്പര്‍ ജോസഫ് ചാലിശ്ശേരി മാസ്റ്റര്‍ മൊമെന്റോ നല്‍കി ഷാളണിയിച്ചു. അനുമോദന യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് പി കെ ദേവദാസ്, ബ്ലോക് സെക്രട്ടറി സുലൈമാന്‍ കൂടല്ലൂര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് മഹേഷ് തിപ്പിലശ്ശേരി, മണ്ഡലം വൈസ് പ്രസിഡണ്ട് കെ കമറുദ്ദീന്‍, വാര്‍ഡ് പ്രസിഡണ്ട് ഗോപി, വിശ്വനാഥന്‍, ദീപന്‍ പാതാക്കര, അന്‍വര്‍ എന്നിവര്‍ സംബന്ധിച്ചു.



