26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിറക്കല്‍ – കാട്ടകാമ്പാല്‍ യൂണിറ്റ് മരണാനന്തര സഹായധന വിതരണവും,...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിറക്കല്‍ – കാട്ടകാമ്പാല്‍ യൂണിറ്റ് മരണാനന്തര സഹായധന വിതരണവും, യൂണിറ്റിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന സമ്മാന കൂപ്പണുകളുടെ വിതരണോദ്ഘാടനവും നടത്തി.

48

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിറക്കല്‍ – കാട്ടകാമ്പാല്‍ യൂണിറ്റ് മരണാനന്തര സഹായധന വിതരണവും, യൂണിറ്റിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന സമ്മാന കൂപ്പണുകളുടെ വിതരണോദ്ഘാടനവും നടത്തി. ഭദ്രം, ഭദ്ര്യം പ്ലസ് എന്നിങ്ങനെ മരണമടഞ്ഞ സമിതി അംഗങ്ങളുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. ചിറക്കല്‍ സംഗമം പാലസില്‍ യൂണിറ്റ് പ്രസിഡന്റ് സോണി സക്കറിയയുടെ അധ്യക്ഷതയില്‍ നടന്ന യോഗം സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ. വി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. മാര്‍കെന്റെയിന്‍ ബാങ്ക് പ്രസിഡണ്ട് ലൂക്കോസ് തലക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ധനസഹായ വിതരണം ജില്ലാ പ്രസിഡണ്ട് കെ. വി അബ്ദുല്‍ ഹമീദും കൂപ്പണ്‍ വിതരണം ജില്ലാ സെക്രട്ടറി പോള്‍സണ്‍ എം . കെ നിര്‍വ്വഹിച്ചു. നിയോജകമണ്ഡലം ട്രഷറര്‍ ജിനേഷ് തെക്കേക്കര, യൂണിറ്റ് ജനറല്‍ സെക്രട്ടറി മോണ്‍സണ്‍ പി. ഐ, വെസ്റ്റ് മങ്ങാട് യൂണിറ്റ് പ്രസിഡണ്ട് വിനോദ്, മര്‍ച്ചന്റ് അസോസിയേഷന്‍ പഴഞ്ഞി സെക്രട്ടറി ഡെന്നി തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!