വളയംകുളത്ത് ശക്തമായ കാറ്റില്‍ ബസ്സ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു

പെരുമ്പിലാവ് – കുറ്റിപ്പുറം പാത വളയംകുളത്ത് ബസ്സ് കാത്തിരിപ്പ് കേന്ദ്രം ശക്തമായ കാറ്റില്‍ തകര്‍ന്നു. വന്‍ അപകടം ഒഴിവായി. ഇന്ന് രാവിലെയായിരുന്നു സംഭവം. സംഭവ സമയം മൂന്നുപേര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നെങ്കിലും തകരുന്ന ശബ്ദം കേട്ട് ഓടിമാറിയതിനാല്‍ അപകടം ഒഴിവായി. നിരവധി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തെ ആശ്രയിച്ചിരുന്നത്. ആറ് മാസത്തിലധികമായി കാത്തിരിപ്പ് കേന്ദ്രം തകര്‍ച്ചയുടെ വക്കിലായിരുന്നു. നിരവധി തവണ നാട്ടുകാരും മറ്റും പരാതി പറഞ്ഞിട്ടും അധികൃതര്‍ നടപടി എടുത്തില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

ADVERTISEMENT