വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുമായി വീടുകളിലെത്തി ഗുരുവായൂര്‍ നഗരസഭയിലെ 27-ാം വാര്‍ഡ് കൗണ്‍സിലര്‍ വി.കെ.സുജിത്ത്. വാര്‍ഡിലെ എല്ലാ കുടുംബങ്ങള്‍ക്കും കൗണ്‍സിലറുടെ കൈനീട്ടമായി ക്ലോക്കും സമ്മാനിച്ചു. സിനിമ-സീരിയല്‍ നടി രശ്മി സോമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൗണ്‍സിലര്‍ വി.കെ.സുജിത് അധ്യക്ഷത വഹിച്ചു. നവതിയുടെ നിറവിലെത്തിയ ചാലക്കല്‍ ജെയിംസ് മാസ്റ്ററെ പൊന്നാട ചാര്‍ത്തി ആദരിച്ചു. കോ-ഓഡിനേറ്റര്‍ ബാലന്‍ വാറണാട്ട് ആമുഖ പ്രസംഗം നടത്തി. ശശി വാറണാട്ട്, പി.ഐ. ലാസര്‍, വി. ബാലകൃഷ്ണന്‍ നായര്‍, മേഴ്സി ജോയ്, വി. മോഹന്‍ദാസ്, മുരളി വടക്കൂട്ട്, വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. മികച്ച വികസന പദ്ധതികളാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ നടപ്പാക്കിയതെന്നും വാര്‍ഡില്‍ നിന്നും നല്ല പിന്തുണ ലഭിച്ചുവെന്നും കൗണ്‍സിലര്‍ സുജിത്ത് പറഞ്ഞു.