യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തി റോഡിന്റെ വശങ്ങളില്‍ വളര്‍ന്നു നില്‍ക്കുന്ന പൊന്തക്കാട്

എരുമപ്പെട്ടി കരിയന്നൂര്‍ റോഡിന്റെ വശങ്ങളില്‍ വളര്‍ന്നു നില്‍ക്കുന്ന പൊന്തക്കാട് യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു. വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാന പാതയില്‍ തെറ്റയില്‍ ഗോഡൗണിനോട് ചേര്‍ന്നുള്ള റോഡരുകിലാണ് ആളുയരത്തില്‍ കുറ്റിച്ചെടികളും പുല്ലും വളര്‍ന്ന് നില്‍ക്കുന്നത്. റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന പുല്‍ച്ചെടികള്‍ കാല്‍നടയാത്രക്കാര്‍ക്ക് വലിയ ഭീഷണിയാണുയര്‍ത്തുന്നത്. തൊട്ടാല്‍ ശരീരം മുറിയുന്ന പുല്ലുകളായതിനാല്‍ വാഹനങ്ങള്‍ വരുമ്പോള്‍ റോഡരുകിലേക്ക് ചേര്‍ന്ന് നില്‍ക്കുന്നതിനും കഴിയില്ല. നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡാണിത്. കാല്‍നടയാത്രക്കാര്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് റോഡിലൂടെ നടക്കുന്നത്. ബാര്‍ ഹോട്ടലായ കൊട്ടാരം റീജന്‍സിയ്ക്ക് മുന്നിലാണ് പൊന്തക്കാട് ഇത്തരത്തില്‍ വളര്‍ന്ന് നില്‍ക്കുന്നതെന്നതും ഭീതിപ്പെടുത്തുന്നതാണ്. അധികൃതര്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ADVERTISEMENT