അറിയിപ്പ് : കേരള വാട്ടര്‍ അതോറിറ്റി കുന്നംകുളം പി.എച്ച്.സെക്ഷനും, റവന്യൂ വകുപ്പും ചേര്‍ന്ന് കുന്നംകുളം താലൂക്ക് തല റവന്യൂ റിക്കവറി അദാലത്ത് നടത്തുന്നു. ഏപ്രില്‍ 10, 11 തീയതികളില്‍ രാവിലെ 10.30 മുതല്‍ വാട്ടര്‍ അതോറിറ്റി സെക്ഷന്‍ ഓഫീസ് പരിസരത്താണ് അദാലത്ത് നടക്കുക. കുന്നംകുളം സെക്ഷന്‍ പരിധിയില്‍ വരുന്ന ചൂണ്ടല്‍, ചിറനല്ലൂര്‍, എരനല്ലൂര്‍, കാട്ടാകമ്പാല്‍, പഴഞ്ഞി , കരിക്കാട് , കടവല്ലൂര്‍, പെരുമ്പിലാവ്, പോര്‍ക്കുളം, മങ്ങാട്, അഗതിയൂര്‍, കുന്നംകുളം വില്ലേജുകളില്‍ ഉള്‍പ്പെട്ട വാട്ടര്‍ ചാര്‍ജ് കുടിശ്ശിക വന്ന് കണക്ഷന്‍ വിച്ഛേദിക്കപ്പെട്ട ശേഷം ജപ്തി നടപടികള്‍ നേരിടുന്ന ഉപഭോക്താക്കള്‍ക്ക് നേരിട്ട് പങ്കെടുക്കാം. ഉപഭോക്താക്കള്‍ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
Home Ariyippukal വിച്ഛേദിക്കപ്പെട്ട വാട്ടര്‍ കണക്ഷന്‍ വീണ്ടെടുക്കാം; താലൂക്ക് തല റിക്കവറി അദാലത്ത് നടത്തും