കുന്നംകുളം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വാട്ടര്‍ കൂളര്‍ സ്ഥാപിച്ചു

കുന്നംകുളം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സീനിയര്‍ ഗ്രൗണ്ടില്‍ വാട്ടര്‍ കൂളര്‍  സ്ഥാപിച്ചു. സീനിയര്‍ ഗ്രൗണ്ടില്‍ പ്രാക്ടീസില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ഏറെ ഉപകാരപ്രദമായ പദ്ധതിയാണ് റോട്ടറി ക്ലബ്ബ്നിര്‍വഹിച്ചത്. റോട്ടറി ക്ലബ് പ്രസിഡന്റ് കെ.വി ആനന്ദന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്‍ സാംബശിവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കുന്നംകുളം മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജു സി ബേബി, ഗവണ്മെന്റ് മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകന്‍ ശ്രീനേഷ്, കുന്നംകുളം റോട്ടറി ക്ലബ് സെക്രട്ടറി അഡ്വ. ബാബു മങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT