പോര്‍ക്കുളം ഗവ. മൃഗാശുപത്രിയില്‍ വെള്ളം കയറി

പോര്‍ക്കുളം കമ്പിപ്പാലത്തെ ഗവ. മൃഗാശുപത്രിയില്‍ വെള്ളം കയറി. തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ വെള്ളം ആശുപത്രിക്കുള്ളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ആശുപത്രിയ്ക്ക് മുന്‍പിലെ റോഡും വെള്ളത്തില്‍ മുങ്ങി. മൃഗാശുപത്രില്‍ വെള്ളം കയറിയത് മൃഗങ്ങളുമായി ചികിത്സയ്‌ക്കെത്തിയ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടായി. കപ്പൂര്‍ ക്ഷേത്രത്തിലേക്കുള്ള റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്.

ADVERTISEMENT