കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വളവില്‍ കുഴിപ്പന്‍ തിരമാല മൂലം ഒരു കെട്ടിടം കൂടി തകര്‍ന്നു. അഞ്ചങ്ങാടി വളവില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ടെലിഫോണ്‍ ബൂത്താണ് തകര്‍ന്നത്. ഇവിടെ കടല്‍ കരയിലേക്ക് ഇരച്ചു കയറുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇവിടെ കടല്‍ ക്ഷോഭം മൂലം ഒരു കെട്ടിടം തകര്‍ന്നിരുന്നു.