ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തിലെ പച്ചക്കറി കൃഷിക്ക് തുടക്കമായി

45

മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തിലെ പച്ചക്കറി കൃഷിക്ക് തുടക്കമായി. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒ.ഐ.സി, ഫാദര്‍ പത്രോസ് ഒ.ഐ.സി.,കൃഷി അസിസ്റ്റന്റ് റോണി ചീരന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പുത്തന്‍ തലമുറ പഠനത്തോടൊപ്പം കൃഷിയുടെ ബാലപാഠങ്ങള്‍ വിദ്യാലയങ്ങളില്‍ നിന്നു തന്നെ ആര്‍ജിക്കേണ്ടത് പുതിയ കാലഘട്ടത്തിന്റെ അനിവാര്യത കൂടിയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കൃഷി അസിസ്റ്റന്റ് റോണി ചീരന്‍ അഭിപ്രായപ്പെട്ടു. ഇതോടനുബന്ധിച്ചുള്ള ആമുഖ പ്രസംഗത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒ.ഐ.സി , ഫാദര്‍ പത്രോസ് ഒ ഐ സിഎന്നിവര്‍ കുട്ടികളില്‍ കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തിയെടുക്കേണ്ടതിന്റെ അനിവാര്യതയും വ്യക്തമാക്കി. കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് കൃഷി അസിസ്റ്റന്റ്
റോണി ചീരന്‍ ബോധവത്കരണ ക്ലാസ് എടുത്തു.എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ മഹിമ സ്വാഗതവും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. ഷേബ ജോര്‍ജ് നന്ദിയും പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒഐസി, ,പ്രിന്‍സിപ്പല്‍ സി.ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ രാധാമണി സി, ഡീസ് കോഡിനേറ്റര്‍മാരായ രാധിക.ടി. ആര്‍, സുരേഖ ടി.എസ് ., അലീഷ ബെന്നി, അഞ്ജലി എടക്കളത്തൂര്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍
പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.