കുന്നംകുളം ഗേള്‍സ് ഹൈസ്‌കൂളിന് സമീപം പരേതനായ തെങ്ങുങ്ങല്‍ ചാക്കുണ്ണി ഭാര്യ ഇറേറ്യനം (84) നിര്യാതയായി

62

കുന്നംകുളം ഗേള്‍സ് ഹൈസ്‌കൂളിന് സമീപം പരേതനായ തെങ്ങുങ്ങല്‍ ചാക്കുണ്ണി ഭാര്യ ഇറേറ്യനം (84) നിര്യാതയായി. സംസ്‌ക്കാരം തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് വൈശേരി രാജധാനി കോര്‍ണറിനു സമീപം അഞ്ചങ്ങാടിയിലുള്ള മകന്‍ സജുവിന്റെ വസതിയില്‍ ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിക്കും. തുടര്‍ന്ന് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്‌ക്കാരം നടത്തും.

മക്കള്‍ – ലീന (റിട്ട. ന്യൂ ഇന്ത്യ അഷ്വറന്‍സ്, കുന്നംകുളം), പോള്‍ (റിട്ട. ഓവര്‍സിയര്‍, കുന്നംകുളം നഗരസഭ), ഡെലീന, ഷെര്‍ളി, സജു (ഡയറക്ടര്‍, വൈ.എം.സി.എ കുന്നംകുളം, സെക്രട്ടറി, കോമേറ്റ്സ് സര്‍ക്കിള്‍, കുന്നംകുളം) ഫാദര്‍ ടി.സി.ജേക്കബ്ബ് (വികാരി, സെന്റ് തോമസ് കിഴക്കേ പുത്തന്‍പള്ളി കുന്നംകുളം, മുന്‍ വികാരി കോട്ടോല്‍, കാട്ടകാമ്പാല്‍, കോട്ടപ്പടി, ചിറളയം, അയ്യമ്പറമ്പ്, മേലെ പാറ പള്ളികള്‍) ബിജു (പ്ലേ മേറ്റ്സ്, എറണാകുളം)

മരുമക്കള്‍ – വി .സി. ഗീവര്‍ഗീസ് റിട്ട.സുപ്രണ്ട്, കോളേജിയേറ്റ് എഡ്യൂക്കേഷന്‍, ഷീന (അദ്ധ്യാപിക, എം.ജി.എം എല്‍ പി സ്‌കൂള്‍, ചിറമനേങ്ങാട്) രാജു (സ്റ്റാര്‍ പാര്‍സല്‍ സര്‍വീസ്, കുന്നംകുളം), റോയ് (സി.ആര്‍ സ്റ്റോര്‍, കുന്നംകുളം), റെജീന, മേജര്‍ മിനി സൈമന്‍ ഹിമാചല്‍ പ്രദേശ്, ( അഖില മലങ്കര എം ഒ ബി എ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി), സബിത