സംസ്ഥാന ഇന്റര്‍ പോളി കലോത്സവം; കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് ജേതാക്കള്‍

34

ജൂണ്‍ 19 മുതല്‍ 21 വരെ കുന്നംകുളം ഗവ. പോളിടെക്‌നിക് കോളേജില്‍ നടന്നു വന്നിരുന്ന സംസ്ഥാന ഇന്റര്‍ പോളി കലോത്സവത്തില്‍ കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജ് 222 പോയിന്റ് ഓടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 191 പോയിന്റ് ഓടെ തൃപ്രയാര്‍ ശ്രീരാമ പോളിടെക്‌നിക് രണ്ടാം സ്ഥാനവും, 164 പോയിന്റ് ഓടെ പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജ് മൂന്നാം സ്ഥാനവും നേടി. കലാപ്രതിഭയായി അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക്കിലെ ആഞ്ചല്‍ ഷാജു, വെണ്ണിക്കുളം എം വി ജി എം പോളിടെക്‌നിക്കിലെ ആദിത്യന്‍ എസ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. കൊട്ടിയം ശ്രീ നാരായണ പോളിടെക്‌നിക്കിലെ ആസിയ നൗഷാദ് കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു.