ഗുഡ് ഷെപ്പേര്‍ഡ് സി.എം.ഐ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംഗീത കച്ചേരിയും നൃത്തയോഗയും സംഘടിപ്പിച്ചു

65

അന്താരാഷ്ട്ര സംഗീത യോഗാ ദിനത്തോടനുബന്ധിച്ച് ഗുഡ് ഷെപ്പേര്‍ഡ് സി.എം.ഐ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംഗീത കച്ചേരിയും നൃത്തയോഗയും സംഘടിപ്പിച്ചു. കുന്നംകുളം ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച പരിപാടി കാണിപ്പയൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഫാ : സിജേഷ് സി.എം.ഐ, സ്‌കൂള്‍ മാനേജര്‍ ഫാ : വിജു കോലങ്കണ്ണി സിഎംഐ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ : ലിജോ പോള്‍ സി.എം.ഐ, സംഗീത- നൃത്താധ്യാപികയായ ഷാന്റി വിന്‍സെന്റ് എന്നിവര്‍ സംസാരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഷാനു ജോഫി, പി.ടി.ഡബ്ലിയു.എ അംഗങ്ങളായ മനീഷ് പി.എം, ജോജിത്ത് ടി.രാജന്‍ എന്നിവര്‍ പങ്കെടുത്തു.