ചാലിശ്ശേരിയില്‍ ഓപ്പണ്‍ ജിംനേഷ്യം മന്ത്രി എം.ബി രാജേഷ് നാടിന് സമര്‍പ്പിച്ചു

75

ലഹരിയുടെ വിപത്തിനെ ചെറുക്കാന്‍ ഏറ്റവും നല്ല പ്രതിരോധ മാര്‍ഗ്ഗം സ്പോര്‍ട്‌സാണെന്ന് തദ്ദേശ സ്വയംഭരണ
എക്‌സെസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. ചാലിശ്ശേരിയില്‍, തൃത്താല മണ്ഡലത്തിലെ ആദ്യത്തെ ഓപ്പണ്‍ ജിംനേഷ്യം ശനിയാഴ്ച വൈകിട്ട് നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തുടര്‍ന്ന് ജിംനേഷ്യത്തില്‍ വ്യായമമുറകള്‍ക്കായി ഒരുക്കിയ ഉപകരണങ്ങളുടെ പ്രവര്‍ത്തനവും മന്ത്രി നിര്‍വ്വഹിച്ചു. ജി.എല്‍ പി സ്‌കൂളില്‍ നടന്ന പൊതു സമ്മേളനവും ശിലാഫലകം അനാഛാദനവും മന്ത്രി ഉദ്ഘാടനം ചെയ്തു.

എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് പത്ത് ലക്ഷവും, കായിക വകുപ്പില്‍ നിന്ന് പത്ത് ലക്ഷവും ഉപയോഗിച്ചാണ് ജിംനേഷ്യം പണിപൂര്‍ത്തികരിച്ചത്. പഞ്ചായത്ത് 2500 ചതുരശ്രടി സ്ഥലം സൗജന്യമായി വിട്ടു നല്‍കി. പതിനേഴോളം വ്യായാമ ഉപകരണങ്ങളാണ് സജീകരിച്ചിട്ടുള്ളത്. ചടങ്ങിന് പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ അദ്ധ്യക്ഷയായി.