തങ്ങള്‍ക്കിഷ്ടമില്ലാത്തത് പറയുന്നവരെ ദേശദ്രോഹികളായി കാണുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് കവിയും ഗാനരചിയിതാവുമായ റഫീഖ് അഹമ്മദ്. കേച്ചേരി ഗ്രാമീണ വായനശാലയുടെ നവതി ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘാടക സമിതി ചെയര്‍മാന്‍ പി.കെ രാജന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡോ. കലാമണ്ഡലം രചിത രവിയെ ആദരിച്ചു. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍, ലൈബ്രറി കൗണ്‍സില്‍ കുന്നംകുളം താലൂക്ക് സെക്രട്ടറി വത്സന്‍ പാറന്നൂര്‍, സംഘാടക സമിതി രക്ഷാധികാരികളായ ടി.സി സെബാസ്റ്റ്യന്‍ മാസ്റ്റര്‍,എം. എം ഷംസുദ്ദീന്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി.ബി അനൂപ് എന്നിവര്‍
സംസാരിച്ചു.