ഇന്ത്യന്‍ കള്‍ച്ചറല്‍ & ആര്‍ട്‌സ് സൊസൈറ്റി റാസല്‍കൈമ വര്‍ക്കിംഗ് പ്രസിഡന്റും, യു.എ.ഇ ജനറല്‍ സെക്രട്ടറിയുമായ ചാവക്കാട് സ്വദേശി നാസര്‍ അല്‍മഹയ്ക്ക് മണത്തല മേഖല കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധിജി ഭവനില്‍ സ്വീകരണം നല്‍കി. ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ തേര്‍ളി അശോകന്‍ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. സേവാദള്‍ സംസ്ഥാന സെക്രട്ടറി അനിത ശിവന്‍ അധ്യക്ഷത വഹിച്ചു. പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി പി കൃഷ്ണന്‍, ഐ എന്‍ ടി യു സി മണ്ഡലം പ്രസിഡന്റ് പി ടി ഷൗകത്ത് അലി, റൂറല്‍ ബാങ്ക് ഡയറക്ടര്‍ അഷറഫ് ബ്ലാങ്ങാട്, മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ADVERTISEMENT