തൃത്താല ആലൂരില്‍ അഞ്ച് വയസ്സുകാരന്‍ കുളത്തില്‍ വീണു മരിച്ചു

തൃത്താല ആലൂരില്‍ അഞ്ച് വയസ്സുകാരന്‍ കുളത്തില്‍ വീണു മരിച്ചു. എടപ്പാള്‍ അംശകച്ചേരി, തോട്ടുപാടത്ത് ഷമീര്‍ബാബു, റഹീന ദമ്പതികളുടെ മകന്‍ അയ്മന്‍ ആണ് ചൊവ്വാഴ്ച്ച വൈകീട്ട് ആലൂര്‍ ചിറ്റപുറത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തില്‍ വീണ് മരിച്ചത്. ഷമീര്‍ ബാബു പുതുതായി ചിറ്റപുറത്ത് നിര്‍മിച്ചുകൊണ്ടിരിക്കുന്ന വീട്ടിലെത്തിയതായിരുന്നു ഇവര്‍. മറ്റു കുട്ടികളോടൊപ്പം കളിക്കാന്‍ പോയ അയ്മനെ പിന്നീട് കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അയ്മനെ കുളത്തില്‍ കണ്ടെത്തിയത്. ഉടനെ എടപ്പാള്‍ ഹോസ്പിറ്റലിലും തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം എടപ്പാള്‍ അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ADVERTISEMENT
Malaya Image 1

Post 3 Image