ചെറുവത്താനി ആറാട്ടുകടവ് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ തുലാമാസ വാവുബലി തര്‍പ്പണം നവംബര്‍ ഒന്ന് വെള്ളിയാഴ്ച രാവിലെ മൂന്നിന് ആരംഭിക്കും. ബലിതര്‍പ്പണത്തോടൊപ്പം പ്രാധാന്യമുള്ള തിലഹോമത്തില്‍ ഭക്തര്‍ക്ക് നേരിട്ടു പങ്കെടുക്കാനാകും. മേല്‍ക്കൂരയുള്ള വിശാലമായ സ്ഥിരം ബലി മണ്ഡപത്തില്‍ ഉയര്‍ന്ന പീഠത്തില്‍ ബലി ദ്രവ്യങ്ങള്‍ വെച്ചാണ് തര്‍പ്പണം നടത്തുക. കുളത്തിനു പുറമേ ഷവര്‍ ബാത്ത്, ശൗചാലയം, വാഹന പാര്‍ക്കിങ്ങിന് വളണ്ടിയര്‍ന്മാരുടെ സേവനം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടന്ന് ഭാരവാഹികള്‍ അറീയിച്ചു.
ADVERTISEMENT