വ്യാപാര സ്ഥാപനത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോഷ്ടിച്ച യുവാവിനെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം മുസിരിസ് പാര്‍ക്കിനടുത്തു താമസിക്കുന്ന ഇടപ്പിള്ളി വീട്ടില്‍ മാഹില്‍ ആണ് അറസ്റ്റിലായത്. തൈക്കാട് ശ്രീകൃഷ്ണ എന്‍ക്ലേവ് ബില്‍ഡിങ്ങിന്റെ പാര്‍ക്കിംഗില്‍ നിര്‍ത്തിയി്ടിരുന്ന ബുള്ളറ്റ് ആണ് കഴിഞ്ഞ 25ന് ഇയാള്‍ മോഷ്ടിച്ചത്. ഉടമ ആര്‍ത്താറ്റ് സ്വദേശി നല്‍കിയ പരാതി പ്രകാരം കോട്ടപ്പുറത്ത് നിന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
ADVERTISEMENT