ഗുരുവായൂര്‍ ക്ഷേത്രം നിയുക്ത മേല്‍ശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരിക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. നറുക്കെടുപ്പ് കഴിഞ്ഞ് തന്ത്രി മഠത്തില്‍ എത്തിയ ശ്രീജിത്ത് നമ്പൂതിരിയെ സംഘടനാ പ്രതിനിധികള്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. പുരാതന നായര്‍ തറവാട്ട് കൂട്ടായ്മയ്ക്ക് വേണ്ടി പ്രസിഡണ്ട് കെ.ടി. ശിവരാമന്‍ നായര്‍ പൊന്നാട ചാര്‍ത്തി. സെക്രട്ടറി അനില്‍ കല്ലാറ്റ് ഉപഹാരം നല്‍കി. പൈതൃകം ഗുരുവായൂരിന് വേണ്ടി ബാലന്‍ വാറണാട്ട്, ശ്രീകുമാര്‍ പി നായര്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാടയും ഉപഹാരവും സമ്മാനിച്ചു. അഖിലഭാരത ശ്രീ ഗുരുവായൂരപ്പ ഭക്ത സമിതിക്ക് വേണ്ടി പ്രസിഡണ്ട് സജീവന്‍ നമ്പിയത്ത് നാരായണ നാമാങ്കിംത പുടവ ചാര്‍ത്തി.
ADVERTISEMENT