27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Guruvayur ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ദേവസ്വം ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ദേവസ്വം ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

151

ഗുരുവായൂര്‍ ദേവസ്വം ക്ഷേത്രവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ദേവസ്വം ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കൈരളി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മഹാരാജ ജംഗ്ഷനില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ സമ്മേളനം സ്വാമി തേജസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് സമിതി പ്രസിഡണ്ട് സോമന്‍ തിരുനെല്ലൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി.

ADVERTISEMENT
error: Content is protected !!