‘പ്ലാന്റ് ഫോര്‍ മദര്‍’ ക്യാമ്പയിന്റെ ഭാഗമായി വൃക്ഷതൈ നടീല്‍ നടത്തി

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള പ്ലാന്റ് ഫോര്‍ മദര്‍ ക്യാമ്പയിന്റെ ഭാഗമായി വടക്കേക്കാട് പഞ്ചായത്ത് വൃക്ഷതൈ നടീല്‍ നടത്തി. വൈലത്തൂര്‍ 73 ആം നമ്പര്‍ അംഗന്‍വാടിക്കു സമീപത്തു നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍എംകെ നബീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഖാലിദ് പനങ്ങാവില്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീധരന്‍ മാക്കാലിക്കല്‍ എന്നിവര്‍ സംസാരിച്ചു. എം ജി എന്‍ ആര്‍ ഇ ജി എസ് എഞ്ചിനീയര്‍ ജിജേഷ് കെ എം , ഓവര്‍സീര്‍ കെ ബി നിജി , അംഗനവാടി ടീച്ചര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image