ഗുരുവായൂരിലെ തീയറ്ററില്‍ സിനിമ കാണാനെത്തിയ യുവതിയേയും സഹോദരനെയും മുന്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. കാട്ടകമ്പാല്‍ ചിറയങ്കാട് കുന്നത്തുവളപ്പില്‍ മുഹ്‌സിന, സഹോദരന്‍ മുഹമ്മദ് മര്‍സൂക്ക് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഇരുവരെയും ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് കേസെടുത്തു.
ADVERTISEMENT