പാഴ്‌ചെടികള്‍ വെട്ടിമാറ്റി വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ സേവന മാതൃക

പെരുമ്പിലാവ് അംബേദ്കര്‍ നഗര്‍ ഉന്നതി റോഡില്‍, പാതയ്ക്ക് ഇരുവശങ്ങളിലുമായി നിന്നിരുന്ന പാഴ്‌ചെടികള്‍ വെട്ടിമാറ്റി വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ സേവന മാതൃക. ആല്‍ത്തറ തിപ്പിശ്ശേരി ഭാഗത്ത് നിന്നും വരുന്ന യാത്രക്കാര്‍ക്ക് പെരുമ്പിലാവ് ജംഗ്ഷനിലേക്ക് എളുപ്പും എത്തിച്ചേരുന്നതിനുള്ള മാര്‍ഗം കൂടിയാണിത്. റോഡില്‍ ഇരുവശവും പാഴ്‌ചെടികള്‍ വളര്‍ന്നതോടെ കാല്‍നടയാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി യാത്ര ചെയ്തിരുന്നത്. മേഖലയില്‍ ഇഴജന്തുക്കളുടെ ശല്യവും ഉണ്ടായിരുന്നു. പാര്‍ട്ടി പെരുമ്പിലാവ് യൂണിറ്റ് പ്രസിഡണ്ട് എം എന്‍ സലാഹുദ്ദീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ ഷബീര്‍ അഹ്‌സന്‍, ഹുസൈന്‍ ആല്‍ത്തറ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT