ശക്തമായ മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു

തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയില്‍ വീട്ടു കിണര്‍ ഇടിഞ്ഞു താഴ്ന്നു. പോര്‍ക്കുളം വട്ടേക്കോട്ടയില്‍ രാജന്റെ വീടിനു പുറകിലെ കിണറാണ് പൂര്‍ണ്ണമായും താഴ്ന്നത്. കിണറിന്റെ ചുറ്റുമതിലും മോട്ടോറും കിണറിലകപ്പെട്ടു. രാത്രി 12 മണിയോടെ വലിയ ശബ്ദത്തില്‍ കിണര്‍ ഇടിയുകയായിരുന്നു എന്ന് രാജന്‍ പറഞ്ഞു. വിവരം അറിയച്ചതിനെ തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാര്‍ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിഛേദിച്ചു. പഞ്ചായത്ത് അധികൃതരും വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. കിണറിലെ വെള്ളം പൂര്‍ണ്ണമായും അപ്രത്യക്ഷമായിട്ടുണ്ട്.

ADVERTISEMENT