ഭിന്നശേഷിക്കാരുടെ വീല്‍ചെയര്‍ ശിങ്കാരി മേളത്തിന് അരങ്ങേറ്റം കുറിച്ചു

തങ്ങളുടെ അംഗപരിമിതികളെ മറികടന്ന് മനസ്സിന്റെ ഇച്ഛാശക്തിയാല്‍ ശിങ്കാരിമേളത്തില്‍ ചരിത്രം രചിച്ച് ഭിന്നശേഷിക്കാരുടെ വീല്‍ചെയര്‍ ശിങ്കാരി മേളത്തിന് അരങ്ങേറ്റം കുറിച്ചു. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി പേങ്ങാട്ടിരിയാണ് വീല്‍ചെയര്‍ ശിങ്കാരി മേളത്തിന്റെ അരങ്ങേറ്റ വേദിയായത്. പാലക്കാട്-തൃശൂര്‍-മലപ്പുറം ജില്ലകളില്‍ നിന്നുമായുള്ള ഭിന്നശേഷിക്കാരുടെ ശിങ്കാരിമേളം ഗ്രൂപ്പ് പൂമ്പാറ്റ ടീം എന്ന പേരിലാണ് അറിയപ്പെടുന്നത്. തൃശ്ശൂര്‍ പെപ്പിന്‍ ജോര്‍ജ് എന്ന അധ്യാപകന്റെ ശിക്ഷണത്തിലാണ് പൂമ്പാറ്റ ടീം ശിങ്കാരിമേളം അഭ്യസിച്ചു വരുന്നത്. പെപ്പിന്‍ ജോര്‍ജ്ജും, അപര്‍ണയും ആണ് ഈ ഗ്രൂപ്പിനെ നയിക്കുന്നത്. ചാലിശ്ശേരി പഞ്ചായത്തില്‍ നിന്നും നിയാസ്,കപ്പൂര്‍ പഞ്ചായത്തില്‍ നിന്നും രമേഷ് എന്നിവര്‍ ഇരു പഞ്ചായത്തുകള്‍ക്കും അഭിമാനമായി വീല്‍ചെയര്‍ ശിങ്കാരിമേളം ഗ്രൂപ്പില്‍ ചെണ്ടയില്‍ താളലയം തീര്‍ക്കുന്ന ഭിന്നശേഷിക്കാരാണ്.

ADVERTISEMENT