വേലൂര്‍ തയ്യൂരില്‍ കാട്ട്പന്നികള്‍ വാഴ കൃഷി നശിപ്പിച്ചു

വേലൂര്‍ തയ്യൂരില്‍ കാട്ട്പന്നികള്‍ വാഴ കൃഷി നശിപ്പിച്ചു. തയ്യൂര്‍ അമ്പക്കാട്ട് പ്രഭാകരന്റെ കൃഷിടത്തിലെ 150  വാഴകളാണ് നശിപ്പിച്ചത്. ഭൂരിഭാഗം വാഴകളുടേയും കടഭാഗം തുരന്ന് കിഴങ്ങ് ഭക്ഷിച്ച നിലയിലാണ്. ഏതാനും വാഴകളുടെ തണ്ടും കുത്തി നശിപ്പിച്ചിട്ടുണ്ട്. 7 ചെങ്ങാലികോടന്‍ നേന്ത്രവാഴകളും 70 കദളിവാഴകളുമാണ് തോട്ടത്തിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രിയിലാണ് പന്നികള്‍ കൂട്ടത്തോടെയെത്തി കൃഷി നശിപ്പിച്ചത്.

ADVERTISEMENT