31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Erumapetty കടങ്ങോട് പഞ്ചായത്തില്‍ കാട്ടുപന്നി നിര്‍മ്മാര്‍ജ്ജന പദ്ധതിക്ക് തുടക്കം കുറിച്ചു

കടങ്ങോട് പഞ്ചായത്തില്‍ കാട്ടുപന്നി നിര്‍മ്മാര്‍ജ്ജന പദ്ധതിക്ക് തുടക്കം കുറിച്ചു

79

ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിയ്ക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന പദ്ധതിയ്ക്ക് കടങ്ങോട് പഞ്ചായത്തില്‍ തുടക്കം കുറിച്ചു. എയ്യാലില്‍ 14, 15, 16 വാര്‍ഡുകളിലെ കര്‍ഷകരും ജനപ്രതിനിധികളും യോഗം ചേര്‍ന്നാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. ഷൂട്ടര്‍മാരായ ഇ.ഐ അലക്‌സ്, കെ.ടി.ജെയിംസ്, എം.കെ.സുദര്‍ശന്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ കാട്ടുപന്നികളെ നിര്‍മ്മാര്‍ജ്ജനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.എം നൗഷാദ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ ഗീത രാജന്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!