എയ്യാലില്‍ കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. എയ്യാല്‍ ക്ഷേത്രത്തിനടുത്ത് കക്കാടത്ത് ഞാലില്‍ വേലായുധന്റെ പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് പന്നി വീണത്. പഞ്ചായത്തിന്റെ നിര്‍ദേശപ്രകാരം ഷൂട്ടര്‍ നെല്‍സണ്‍ ജെ പാലക്കല്‍ അരണാട്ടുക്കര സ്ഥലത്തെത്തി പന്നിയെ കിണറ്റില്‍ വെച്ച് വെടിവെച്ച് കൊന്നു. എരുമപ്പെട്ടി വനപാലകരെത്തി റിപ്പോര്‍ട്ട് തയ്യാറാക്കി. ആര്‍.ആര്‍.ടി അംഗം ബൈജു കടങ്ങോടിന്റെ നേതൃത്വത്തില്‍ നാട്ടുകാരായ നജീബ് കൊമ്പത്തേയില്‍, രാജേഷ്, സുനി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് പന്നിയെ പുറത്തെടുത്ത് സംസ്‌കരിച്ചു.