എരുമപ്പെട്ടി പഞ്ചായത്തിലെ ചിറ്റണ്ട ചെറുതാണി പാടശേഖരത്തില്‍ കാട്ടുപന്നി ശല്യം രൂക്ഷം. മൂന്നേക്കറോളം വരുന്ന നെല്‍കൃഷി കാട്ടുപന്നികള്‍ നശിപ്പിച്ചു. ചിറ്റണ്ട തൃക്കണപതിയാരം കടമാംകുളം വിനോദ് പാട്ടത്തിനെടുത്ത് ചെയ്യുന്ന കൃഷിയാണ് കാട്ടുപന്നി നശിപ്പിച്ചത്.
വെള്ളക്ഷാമവും പുഴുക്കേടും പ്രതികൂലമായിരിക്കുന്ന സാഹചര്യത്തിലാണ് കാട്ടുപന്നികളുടെ ആക്രമണം. മരുന്നടിച്ച് കേടുകളില്‍ നിന്ന് നെല്‍ച്ചെടി സംരക്ഷിച്ച് വിളവിന് പാകമായപ്പോഴാണ് പന്നികള്‍ കണ്ടത്തിലിറങ്ങി വ്യാപകമായി കുത്തിമറിച്ച് കൃഷി നശിപ്പിച്ചത്. വലിയ സാമ്പത്തിക ബാധ്യതയാണ് കര്‍ഷകന് വരുന്നത്. കാട്ടുപന്നി ശല്യം തടയുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ വനം വകുപ്പ് തയ്യാറാകണമെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Home Bureaus Erumapetty ചിറ്റണ്ട ചെറുതാണി പാടശേഖരത്തില്‍ കാട്ടുപന്നികള്‍ മൂന്നേക്കറോളം വരുന്ന നെല്‍കൃഷി നശിപ്പിച്ചു