ജമാഅത്തെ ഇസ്ലാമി അക്കിക്കാവ് വനിതാ യൂണിറ്റ് മലര്‍വാടി കുരുന്നു വിദ്യാര്‍ത്ഥികള്‍ക്കായി റമദാന് വ്രതാരംഭകാലം മുതല്‍ ആരംഭിച്ച റമദാന് പ്രശ്നോത്തരി മത്സരത്തിലെ വിജയികളെ ആദരിച്ചു. വിജയികളായ മുഴുവന്‍ മലര്‍വാടി വിദ്യാര്‍ത്ഥികള്‍ക്കും ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ജമാഅത്തെ ഇസ്ലാമിക അക്കിക്കാവ് വനിതാ വിഭാഗം യൂണിറ്റ് പ്രസിഡണ്ട് സുമയ്യ മണ്‍സൂര്‍ ഉത്ഘാടനം ചെയ്തു. സെക്രട്ടറി ഫര്‍സാന ഫാത്തിമ്മ , യൂണിറ്റ് അംഗങ്ങളായ എം എച്ച് ജാസ്മിന് , ഫാത്തിമ്മ ഫഹദ്, ഫൗസിയ മണിമോന്‍ എന്നിവര്‍ പങ്കെടുത്തു.



