മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് കടങ്ങോട് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് നടപ്പിലാക്കിയ ആദൂര്‍ കുന്ന് മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ നിര്‍വഹിച്ചു. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത ്സ്ഥിരം സമിതി അധ്യക്ഷ ലളിത ഗോപി,വാര്‍ഡ് മെമ്പര്‍ പി.എ. മുഹമ്മദ് കുട്ടി, കെല്‍ പ്രതിനിധികളായ ശിവപ്രകാശ്, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡിവിഷന്‍ പരിധിയില്‍ വേലൂര്‍ ഗ്രാമപഞ്ചായത്തിലെ കുണ്ടിലങ്ങാടി ഭാഗത്ത് രണ്ട് ലൈറ്റുകളും പുലിയന്നൂര്‍ കുറുവക്കാട്ട് ഞാലിലും ജില്ലാ പഞ്ചായത്ത് വിഹിതത്തില്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ കുണ്ടന്നൂര്‍ മുട്ടിക്കലിലും, കുട്ടഞ്ചേരി കുറുമ്പിലാംകുന്നും മിനി മാസ്റ്റ്‌ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ നടന്നുവരുന്നതായും2025- 26സാമ്പത്തിക വര്‍ഷത്തിലും ഡിവിഷന്‍ പരിധിയില്‍ ഇത്തരം പദ്ധതികള്‍ തുടരുമെന്നും ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ അറിയിച്ചു.

ADVERTISEMENT