ജന്മനായുള്ള കാഴ്ച പരിമിതി മറികടന്നു ഉല്‍ക്കാഴ്ച്ചയുടെ കരുത്തില്‍ ശരണ്യ പ്ലസ് ടുവിന് നേടിയത് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡോടെ സ്വര്‍ണ്ണ തിളക്കമാര്‍ന്ന വിജയം. കൊങ്ങന്നൂര്‍ കല്ലം വളപ്പില്‍ മനോജിന്റെയും ഷാലിയുടെയും മകളായ ശരണ്യ സ്‌ക്രൈബിന്റെ (പരീക്ഷ സഹായി ) സഹായത്തോടെ എഴുതി നേടിയത് 1200ല്‍ 1186 മാര്‍ക്ക്. കുന്നംകുളം മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റിസ് വിദ്യാര്‍ത്ഥിനിയാണ് ശരണ്യ. എസ് എസ് എല്‍ സിക്കും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച ശരണ്യ ഇത്തവണ പ്ലസ് ടു വിന് ആകെയുള്ള ആറു വിഷയങ്ങളില്‍ ഇംഗ്ലീഷ് ഒഴികെ ബാക്കി അഞ്ചു വിഷയങ്ങളിലും ഇരുന്നൂറില്‍ ഇരുന്നൂറ് മാര്‍ക്കും നേടിയാണ് അഭിമാനകരമായ വിജയം നേടിയത്.



