പോര്‍ക്കുളം കൊങ്ങണൂരില്‍ സ്ത്രീ കിണറ്റില്‍ വീണ് മരിച്ചു. കൊങ്ങണൂര്‍ കരിക്കാട് വീട്ടില്‍ ചന്ദ്രന്റെ ഭാര്യ ചന്ദ്രിക(62)യാണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. അയല്‍വാസിയായ കണ്ടിരിത്തി മോഹനന്റെ വീട്ടുകിണറ്റില്‍ നിന്നും വെള്ളം കോരുന്നതിനിടയില്‍ കാല് വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. കുന്നംകുളം ഫയര്‍ഫോഴ്സ് മൃതദേഹം പുറത്തെടുത്ത് കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.