ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. വേലൂര്‍ തലക്കോട്ടുകര സാന്ത്വനം റീഹാബിലിറ്റേഷന്‍ സെന്ററിലെ ജീവനക്കാരി പോക്കാക്കില്ലത് വീട്ടില്‍ റിഫാഹിം ഭാര്യ ഷെജില(52 )ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഭര്‍ത്താവുമൊത്തു യാത്രചെയ്യുമ്പോള്‍ അമിതവേഗതയിലെത്തിയ ബൈക്ക് ഇവരുടെ സ്‌കൂട്ടറിന് പുറകില്‍ ഇടിച്ചായിരുന്നു അപകടം. കബറടക്കം തലക്കോട്ടുകര ജുമാ മസ്ജിദ് ഖബറസ്ഥാനില്‍ നടന്നു.

ADVERTISEMENT
Malaya Image 1

Post 3 Image