വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ പാര്‍ട്ടി ഓഫീസില്‍ ‘വോട്ടവകാശത്തില്‍ നിന്ന് പ്രാതിനിധ്യത്തിലേക്ക്’ എന്ന പ്രമേയത്തില്‍ ജില്ലാ ആസ്ഥാനത്ത് ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു. വിമന്‍സ് ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി അംഗം സുലേഖ അസീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി ബി സമീറ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മര്‍, മഹിള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സോയാ ജോസഫ്, വെല്‍ഫെയര്‍ പാര്‍ട്ടി മതിലകം ബ്ലോക്ക് മുന്‍ മെമ്പര്‍ സഈദ സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.