26.8 C
Kunnamkulam
Monday, August 3, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ക്ഷേത്ര നടയിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് മരപ്പട്ടിയെ പിടികൂടി

ഗുരുവായൂര്‍ ക്ഷേത്ര നടയിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് മരപ്പട്ടിയെ പിടികൂടി

ഗുരുവായൂര്‍ ക്ഷേത്ര നടയിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് മരപ്പട്ടിയെ പിടികൂടി. വടക്കേ നടയിലെ ഹരേ കൃഷ്ണ ലോഡ്ജിന്റെ ഒന്നാം നിലയില്‍ നിന്നാണ് മരപ്പട്ടിയെ പിടികൂടിയത്. ചില്ലു വാതിലിനു മുന്നില്‍ എത്തിപ്പെട്ട മരപ്പട്ടി പുറത്തു കടക്കാനാകാതെ വിറളി പിടിച്ചിരുന്നു. ഇതുകണ്ട് ലോഡ്ജിലെ ജീവനക്കാരും താമസക്കാരും പരിഭ്രാന്തരായി. സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രബീഷ് ഗുരുവായൂര്‍ എത്തി മരപ്പട്ടിയെ പിടികൂടി വനംവകുപ്പിന് കൈമാറി.
.

ADVERTISEMENT
error: Content is protected !!