കോണ്‍ഗ്രസ് പാവറട്ടി മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി

കോണ്‍ഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ എ.ഐ.സി.സി അംഗം അനില്‍ അക്കര ഉദ്ഘാടനം ചെയ്തു.
പാവറട്ടി ബ്ലോക്ക് പ്രസിഡണ്ട് സി.ജെ. സ്റ്റാന്റലി അധ്യക്ഷനായി. ഡിസിസി സെക്രട്ടറിമാരായ പി കെ രാജന്‍, കെ കെ ബാബു, വി.ജി അശോകന്‍, സിജു പാവറട്ടി, ഡി.സി.സി. അംഗം എ ടി സ്റ്റീഫന്‍ മാസ്റ്റര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എന്‍ ആര്‍ രജീഷ്, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ മീരാ ജോസ്, ധന്യാ സിബില്‍ എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റിയില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങളുടെ ഭാഗമായി ചേര്‍ന്ന കണ്‍വെന്‍ഷനില്‍ മണ്ഡലം പ്രസിഡണ്ടായിരുന്ന ആന്റോ ലിജോയെ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ടാക്കി നിയമിച്ചു. പാവറട്ടി മണ്ഡലം പ്രസിഡണ്ടിന്റെ അധിക ചുമതല അനില്‍ അക്കരയ്ക്ക് നല്‍കി.

ADVERTISEMENT