പോര്‍ക്കുളം പഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

2025-26 വാഷക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പോക്കുളം പഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ ചര്‍ച്ചയില്‍ നിന്ന് ഗ്രാമ സഭകളില്‍ അവതരിപ്പിക്കും. ഗ്രാമസഭകള്‍ അംഗീകരിക്കുന്ന പദ്ധതികളാണ് കരട് രേഖയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുക. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വൈസ് പ്രസിഡണ്ട് ജിഷ ശശിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം പ്രസിഡണ്ട് അഡ്വ. കെ . രാമകൃഷ്ണന്‍ ഉദ്ഘാടം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്ധു ബാലന്‍, സ്റ്റാന്റിംഗ് കമ്മിറ്റിചെര്‍മാന്‍മാരായ പി.ജെ. ജ്യോതിസ് , പി.സി കുഞ്ഞന്‍, അഖില മുകേഷ്, വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി ലിന്‍സ് ഡേവിഡ് വി. എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT