27.6 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kechery ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ 2025-26 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. കേച്ചേരി സിറ്റി മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖസുനില്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എ.വി.വല്ലഭന്‍ മുഖ്യാതിഥിയായി. 2025-2026 വര്‍ഷത്തെ പദ്ധതികളെ കുറിച്ച് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.സി.സെബാസ്റ്റ്യന്‍ മാസ്റ്റര്‍ വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സുനിത ഉണ്ണികൃഷ്ണന്‍, ജൂലറ്റ് വിനു , ഹസ്‌നുല്‍ ബന്ന, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് ബിന്ദു ജോസഫ് എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പഞ്ചായത്തില്‍ ഭവന രഹിതരായവര്‍ക്ക് വീട് എന്ന സ്വപ്നം യഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി നടപ്പിലാക്കുന്നതിനാണ് വാര്‍ഷിക പദ്ധതിയില്‍ മുഖ്യപരിഗണന നല്‍കിയിട്ടുള്ളത്.

ADVERTISEMENT
error: Content is protected !!