ജില്ലാ സ്‌കൂള്‍ കലോത്സവം; പന്തലിന്റെ കാല്‍നാട്ടല്‍ നടന്നു

കുന്നംകുളത്ത് നടക്കുന്ന 35 -ാമത് തൃശൂര്‍ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ട് കര്‍മ്മം നടന്നു. പ്രധാന വേദിയായ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാലുകെട്ട് നടുമുറ്റത്ത് നടന്ന പന്തല്‍ കാല്‍നാട്ട് കര്‍മ്മം കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ തൃശ്ശൂര്‍ ഡി ഡി ഇ എ.കെ അജിതകുമാരി മുഖ്യാത്ഥിയായി. പ്രസ്സ് – മീഡിയ പവലിയനുകള്‍, പ്രോഗ്രാം, ട്രോഫി കമ്മിറ്റികള്‍ എല്ലാം പ്രവര്‍ത്തിക്കുക ഗവ. ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ്. 17 വേദികള്‍ക്കു പുറമെ വൈ.എം.സി.എ. ഹാളിനോടു ചേര്‍ന്ന് ഭക്ഷണ പന്തലും തയ്യാറാകും.

ADVERTISEMENT