വർക്ക് ഷോപ്പ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ നാളെ കുന്നംകുളത്ത്

കേരളത്തിലെ ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് മേഖലയെ തകർക്കുന്ന സർക്കാർ നടപടികൾ പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരളയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 22ന് സെക്രട്ടറിയേറ്റ് മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണ്ണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ( നാളെ )  ഓഗസ്റ്റ് 22ന് കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിന് സമീപം കുന്നംകുളം യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നു.  രാവിലെ 10 മുതൽ നടക്കുന്ന പ്രതിഷേധ ധർണ്ണയ്ക്ക് രക്ഷാധികാരി വി പി ജോസ്, ജോ. സെക്രട്ടറി കെ പി ഷിബു കുമാർ തുടങ്ങിയവർ നേതൃത്വം നൽകും. എല്ലാ വർക്ക്ഷോപ്പുകളും അനുബന്ധ സ്ഥാപനങ്ങളും ( നാളെ )  ഓഗസ്റ്റ് 22 അവധിയായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image