കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. മറ്റം കരിസ്മ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ദിനാചരണത്തിന്റെ ഭാഗമായി ഗൃഹശ്രീ പുരസ്‌കാര സമര്‍പ്പണവും, കൗമാര ആരോഗ്യ ദള സംഗമവും നടന്നു. മുരളി പെരുനെല്ലി എം.എല്‍.എ. ലോകാരോഗ്യ ദിനാചരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം എ.വി. വല്ലഭന്‍ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എസ്. ധനന്‍, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.എ.ബാലചന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ അഡ്വ. പി.വി. നിവാസ്, പി.കെ. അസീസ്, ശരത് രാമനുണ്ണി,രമ ബാബു, കെ.കെ. ജയന്തി, എ. എ. കൃഷ്ണന്‍’ ടി.ഒ. ജോയ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ സന്തോഷ്, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. പി. ചിന്ത എന്നിവര്‍ സംസാരിച്ചു.