ഗുരുവായൂരിൽ ലോകനാടക ദിനാചരണം വെള്ളിയാഴ്ച

പൈതൃകം ഗുരുവായൂരും ചിറയന്‍കീഴ് ജി. ഗംഗാധരന്‍ നായര്‍ സ്മാരക സമിതിയും സംയുക്തമായി വെള്ളിയാഴ്ച ഗുരുവായൂരില്‍ ലോകനാടക ദിനം ആചരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് അഞ്ചിന് രുക്മിണി റീജന്‍സിയില്‍ കലാനിരൂപകന്‍ ഇ. ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ ശിവജി ഗുരുവായൂരിനെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് തിരുവനന്തപുരം രംഗപ്രഭാത് ചില്‍ഡ്രന്‍സ് തിയേറ്ററിന്റെ ആല്‍ഫി 12 മിസ്സിങ്’ എന്ന നാടകം അരങ്ങേറും. കുട്ടികള്‍ രചനയും അവതരണവും നിര്‍വ്വഹിച്ച് കുട്ടികള്‍ മാത്രം അഭിനയിക്കുന്ന ഒന്നര മണിക്കൂര്‍ നീളുന്ന നാടകമാണിത്. സമിതി ചെയര്‍പേഴ്സണ്‍ കാഞ്ചന ജി. നായര്‍, പൈതൃകം കോഡിനേറ്റര്‍ അഡ്വ: രവി ചങ്കത്ത്, ഡോ: കെ.ബി. പ്രഭാകരന്‍, രവീന്ദ്രന്‍ വട്ടരങ്ങത്ത് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

ADVERTISEMENT