ലോക വന്യജീവി സംരക്ഷണ ദിനം ആചരിച്ചു

വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലോക വന്യജീവി സംരക്ഷണ ദിനം ആചരിച്ചു. വന്യജീവികള്‍ പ്രകൃതിയുടെ അവിഭാജ്യ ഘടകങ്ങളാണെന്നും അവയുടെ സംരക്ഷണം മനുഷ്യന്റെ കടമയാന്നെന്നും വിദ്യാര്‍ഥികള്‍ മനസ്സിലാക്കണമെന്ന് പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ് പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഒ.ഐ.സി, വൈസ് പ്രിന്‍സിപ്പല്‍ സി. രാധാമണി, അധ്യാപകരായ പി.എന്‍ പ്രീതി, വിനി വിത്സണ്‍, വിറ്റി സി. ചീരന്‍, സി. ലതിക എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT