സിഎംഎയില്‍ ഓള്‍ ഇന്ത്യ 47-ാം റാങ്കും കേരളത്തില്‍ 8ാം റാങ്കും നേടിയ യദു കൃഷ്ണനെ അനുമോദിച്ചു

സിഎംഎയില്‍ ഓള്‍ ഇന്ത്യ 47-ാം റാങ്കും കേരളത്തില്‍ 8ാം റാങ്കും നേടിയ യദു കൃഷ്ണനെ ഒറ്റപ്പിലാവ് വിവേകാനന്ദ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ക്ലബ്ബ് പ്രസിഡന്റ് പ്രഭാത് പൊന്നാടയണിയിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് രേഷ്മ രകനേഷ് ഉപഹാരവും നല്‍കി. ചാലിശ്ശേരി പയ്യാഴി വളപ്പില്‍ രവീന്ദ്രന്‍, വിനീത ദമ്പത്തികളുടെ മകന്‍ ആണ് യദു കൃഷ്ണ. അനുമോദന ചടങ്ങിന് ആദര്‍ശ്, അജിത്ത് പി കെ, അഭിജിത്ത്, വിബിന്‍ വികെ, രകനേഷ്, അനൂപ് നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT