യോഗ പ്രദര്‍ശനവും ബോധവൽക്കരണവും  നടന്നു

ചൊവ്വന്നൂര്‍ ഗ്രാമ പഞ്ചായത്ത് ആയൂര്‍വ്വേദ ഡിസ്‌പെന്‍സറിയുടെ നേതൃത്വത്തില്‍ ആരോഗ്യം ആനന്ദം ആയൂഷിലൂടെ എന്ന സന്ദേശമുയര്‍ത്തി ബോധവൽക്കരണവും, യോഗ പ്രദര്‍ശനവും നടന്നു. പുതുശ്ശേരി ഐക്യ ആര്‍ട്ട് ഫാമില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം. നിധീഷ് നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.സി. ജിഷ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് സബേറ്റ വര്‍ഗ്ഗീസ്, സ്ഥിരം സമിതി അധ്യക്ഷരായ പി.വി.ഷഹര്‍ബാന്‍, കെ.എം. ഷഹീദ്, പഞ്ചായത്ത് അംഗങ്ങളായ കെ.പി. സുരേന്ദ്രന്‍. കെ. ഐശ്വര്യ, എം.ബി അനൂപ്, ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ കെ.എ.എസീന, ആയൂര്‍വ്വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ എസ്. ശാലിനി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ആയൂര്‍വ്വേദ ഡിസ്‌പെന്‍സറിയിലെ യോഗ ഇന്‍സ്ട്രക്ടര്‍ കെ.എം. ധന്യയുടെ നേതൃത്വത്തില്‍ ജീവിതശൈലി രോഗ പ്രതിരോധത്തിന്റെ ഭാഗമായി യോഗ പ്രദര്‍ശനവും, ദേശീയ യോഗസന ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും നടന്നു.

ADVERTISEMENT